KOYILANDY DIARY.COM

The Perfect News Portal

എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയില്ല; അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്ത ദേഷ്യത്തിന് അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു. പരിക്കേറ്റ കുട്ടിയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കിളിമാനൂര്‍ സ്വദേശി സാബുവാണ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് കിട്ടാത്തതിന് സ്വന്തം മകനെ മണ്‍വെട്ടി വച്ച്‌ അടിച്ചത്. ഇന്നലെ എസ്‌എസ്‌എല്‍സി പരീക്ഷഫലം പുറത്തു വന്ന ശേഷമായിരുന്നു സംഭവം. ആറ് എ പ്ലസ് നേടി മികച്ച വിജയമാണ് പരീക്ഷയില്‍ മകന്‍ സ്വന്തമാക്കിയത് എന്നാല്‍ അവശേഷിച്ച വിഷയങ്ങളില്‍ എ പ്ലസ് കിട്ടാതെ വന്നത് ബാബുവിനെ പ്രകോപിക്കുകയും മകനെ ആക്രമിക്കുകയുമായിരുന്നു.

ഇവരുടെ വീട്ടില്‍ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ബാബുവില്‍ നിന്നും കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച്‌ സ്ഥലത്ത് എത്തിയ കിളിമാനൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ബാബുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജാരാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!