KOYILANDY DIARY

The Perfect News Portal

ഇസാഫ് ബാങ്കിൽ മോഷണം നടത്തിയ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: ഇസാഫ് ബാങ്കിൽ മോഷണം നടത്തിയ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി അമ്പായത്തൊടി ഹാരിസ് (30) ആണ് അറസ്റ്റിലായത്. ഒക്ടോബർ 6നാണ് ബാങ്കിൽ മോഷണത്തിന് ശ്രമിച്ചത്. ബാങ്കിലെ ഉപകരണങ്ങളും മറ്റും  നശിപ്പിച്ചിരുന്നു. നിരവധിമോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച് വരുന്ന ഇയാൾ കഴിഞ്ഞ ഒക്ടോബർ 4 നാണ് കണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു  എസ്.ഐ. റൌഫ്, എസ്.സി.പി. ഒ പ്രകാശൻ, സി.പി.ഒ. കെ. വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *