KOYILANDY DIARY

The Perfect News Portal

ആൽത്തറ സമർപ്പണം നടത്തി

കൊയിലാണ്ടി : മേലൂർ ശിവക്ഷേത്രത്തിലേക്ക്പാലോളി കാശിനാഥ് നിർമ്മിച്ചു നൽകിയ പ്രധാന ആൽത്തറ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് ദേവസമർപ്പണം നടത്തുകയുണ്ടായി.
ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് അഡ്വ: പാലോളി രഞ്ജിത്ത് മറ്റ് ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു .

നാളെ ഏപ്രിൽ 28 ന് ശുദ്ധിക്രിയകളോടെ ആരംഭിക്കുന്ന ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവ ആഘോഷ ചടങ്ങുകൾ ഏപ്രിൽ 30 ന് കൊടികയറി മെയ് 5 ന് ആറാട്ടോട് കൂടി  അവസാനിക്കുന്നതാണെന്ന്  ക്ഷേത്രം പ്രസിഡണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *