KOYILANDY DIARY

The Perfect News Portal

ആയുര്‍വേദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

കോഴിക്കോട്: ആയുര്‍വേദത്തിന്റെ ഗുണനിലവാരവും പ്രചാരവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുര്‍വേദം ജീവശാസ്ത്രമാണ്. ഇന്നുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ആയുര്‍വേദത്തില്‍ കാണാം. ആയുര്‍വേദ രംഗത്ത് പരിശീലന സ്ഥാപനങ്ങളും സാങ്കേതിക സൌകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ആയുര്‍വേദത്തിനും മറ്റ് പരമ്പരാഗത
ചികിത്സാരീതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ എല്ലാ പ്രചാരവും നല്‍കും. യുവസംരംഭകര്‍ മരുന്നുല്‍പാദന, ഗവേഷണ രംഗങ്ങളിലേക്കു കടന്നുവരണം. മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടും ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇന്ത്യന്‍ ചികിത്സാ രീതികള്‍ക്കു പ്രചാരം നല്‍കുമെന്നും മോദി പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന ഗ്ളോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന വിഷന്‍ കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.