KOYILANDY DIARY.COM

The Perfect News Portal

ആദ്യ രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം

കൊച്ചി: ആദ്യ രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 87, എൽഡിഎഫ് 49, എൽഡിഎ 4 എന്നിങ്ങനെയാണ് ലീഡ് നില. 12 മന്ത്രിമാർ ഉൾപ്പെടെ പിറകിലാണ്. ഇത്തവണ കേരളം ആർക്കൊപ്പമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോൺ​ഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.

സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിം​ഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. 

Share news
error: Content is protected !!