KOYILANDY DIARY.COM

The Perfect News Portal

പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു

.

കോഴിക്കോട്‌ പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. മാവൂർ റോഡ് ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനം പുതിയ ബസ്‌ സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, ജില്ലാ ജോ. സെക്രട്ടറി ടി അതുൽ, ആർ ഷാജി, എം വി നീതു, സിനാൻ ഉമ്മർ, ഹംദി ഇസ്ര, ഫഹദ് ഖാൻ, പി എം നിഖിൽ എന്നിവർ സംസാരിച്ചു. 

Share news
error: Content is protected !!