KOYILANDY DIARY.COM

The Perfect News Portal

“മാധ്യമ നൈതികതയും ജനാധിപത്യത്തിൻ്റെ ഭാവിയും” സെമിനാർ സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല “മാധ്യമ നൈതികതയും ജനാധിപത്യത്തിൻ്റെ ഭാവിയും” സെമിനാർ സംഘടിപ്പിച്ചു. ഡെക്കാൻ ക്രോണിക്കിൾ എക്സിക്യൂട്ടീവ് എഡിറ്ററും പ്രശസ്ത പത്ര പ്രവർത്തകനുമായ കെ. ജെ ജേക്കബ് കൊയിലാണ്ടി ആസാദി ഹാളിൽ ഉദ്ഘാടനം ചെയ്തു. നാളെയുടെ സമൂഹത്തെ നയിക്കാൻ ആരെ തെരഞ്ഞെടുക്കണമെന്ന തിരിച്ചറിവ് ജനങ്ങൾക്ക് കൃത്യമായ വിവരങ്ങളിലൂടെ നല്കുന്നതിൽ വർത്തമാനകാല മാധ്യമങ്ങൾ പരാജയപ്പെടുന്നു എന്ന് കെ.ജെ ജേക്കബ് അഭിപ്രായപ്പെട്ടു. സെമിനാറിൽ ഐജിബി പഠന കേന്ദ്രം ചെയർമാൻ പി. കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മാതൃഭൂമി സീനിയർ സബ് എഡിറ്ററായ റജി ആർ. നായർ, രാഷ്ട്രീയ നിരീക്ഷകനായ അഭിജിത്ത് ബാവ, ഡിജിറ്റൽ മീഡിയ പ്രവർത്തകനായ ഷാരോൺ പ്രദീപ് എന്നിവർ സെമിനാറിൽ സംസാരിച്ചു. പഠനകേന്ദ്രം കൺവീനർ ഡോ. രമേശ് ഐ ജി ഭാസ്കര പണിക്കരെ അനുസ്മരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി. കെ ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി ബിജു എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. സുധാകരൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ പരിഷത്ത് കൊയിലാണ്ടി മേഖല സെക്രട്ടറി എ. ബാബുരാജ് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!