വർധിച്ചുകൊണ്ടിരിക്കുന്ന പാചക വാതക വില വർധനവ് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കി
കൊയിലാണ്ടി: വർധിച്ചുകൊണ്ടിരിക്കുന്ന പാചക വാതക (എൽപിജി) വില വർധനവ് ഹോട്ടൽ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കി. ചെറുകിട ഇടത്തരം ഹോട്ടലുകളും സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ നിരന്തര വർധനവ് ഹോട്ടലുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തിയിരിക്കുകയാണ്.
.

.
ഇതോടൊപ്പം പച്ചക്കറി വില, മത്സ്യം, ഇറച്ചി എന്നിവയുടെയും തൊഴിലാളി വേതനവും കൂടിയതോടെ ചിലവ് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വിലവർധനവിന്റെ ആഘാതം നേരിടാൻ പല ഹോട്ടലുകളും ഭക്ഷണ വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. എന്നാൽ സാധാരണക്കാരുടെ ചെലവുശേഷി കുറയുന്നതിനാൽ വില വർധനവ് ഉപഭോക്താക്കളെ അകറ്റുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ വ്യാപാരത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തുന്നുവെന്ന് ഉടമകൾ പറയുന്നു.



