ചാത്തോത്ത് ശ്രീധരൻ നായരെ അനുസ്മരിച്ചു
.
കൊയിലാണ്ടി: സിപിഐയുടെ പ്രമുഖ നേതാവും കൊയിലാണ്ടിയിലെ ട്രേഡ് യൂണിയൻ – സാമൂഹ്യസാംസ്ക്കാരിക മേഖലകളിലെ മികച്ച സംഘാടകനുമായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ 50-ാം ചരമ വാർഷികദിനം ആചരിച്ചു. കൊയിലാണ്ടി എൻഇ ബാലറാം ഹാളിൽ നടന്ന അനുസ്മരണയോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ.കെ. അജിത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ. ശ്രീധരൻ പതാക ഉയർത്തി. കെ.ടി. കല്യാണി ടീച്ചർ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. സുനിൽ മോഹൻ, കെ.ചിന്നൻ നായർ, രാഗം മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. എൻ. ശ്രീധരൻ സ്വാഗതവും കെ.എസ്. രമേഷ്ചന്ദ്ര നന്ദിയും പറഞ്ഞു.



