KOYILANDY DIARY

The Perfect News Portal

അ​തി​വേ​ഗ റെ​യി​ല്‍​പ്പാ​ത: കൊ​യി​ലാ​ണ്ടി മു​ത​ല്‍ ധ​ര്‍​മ്മ​ടം വ​രെ​യു​ള്ള അ​ലൈ​ന്‍​മെ​ന്‍റി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം- കാ​സ​ര്‍​ഗോ​ഡ് അ​തി​വേ​ഗ റെ​യി​ല്‍​പ്പാ​ത​യു​ടെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. കൊ​യി​ലാ​ണ്ടി മു​ത​ല്‍ ധ​ര്‍​മ്മ​ടം വ​രെ​യു​ള്ള അ​ലൈ​ന്‍​മെ​ന്‍റി​ലാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തു​ച്ചേ​രി സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ള്ള എ​തി​ര്‍​പ്പു​ക​ളെ തു​ട​ര്‍​ന്നാ​ണ് മാ​റ്റ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

66,000 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മാ​ഹി വ​ഴി പോ​കു​ന്ന റെ​യി​ല്‍​വേ പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യി​ട്ടാ​യി​രി​ക്കും പു​തി​യ അ​ലൈ​ന്‍​മെ​ന്‍റ് എ​ന്നാ​ണ് സൂ​ച​ന. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. ഇ​ത​ര​സം​സ്ഥാ​നങ്ങ​​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​രെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും.

സ​മൂ​ഹി​ക വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നാ​ണ് മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​യ​ര്‍​ന്ന അ​ഭി​പ്രാ​യം. നി​ല​വി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *