KOYILANDY DIARY

The Perfect News Portal

പെട്രോൾ-ഡീസൽ വില വർദ്ദന: കൊയിലാണ്ടി ഹെഡ്പോസ്റ്റോഫീസിന് മുമ്പിൽ മോട്ടോർ തൊഴിലാളികളുടെ ധർണ്ണ

കൊയിലാണ്ടി: പെട്രോൾ-ഡീസൽ വില വർദ്ദനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ഹെഡ്പോസ്റ്റോഫീസിന് മുമ്പിൽ മോട്ടോർ തൊഴിലാളികളുടെ ധർണ്ണ നടത്തി. ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ നടന്ന സമരം ഓട്ടോ, ടാക്സി വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. എം. ഗോപി സ്വാഗതം പറഞ്ഞു. എ.കെ. ശിവദാസൻ, രാഘവൻ, ഗണേശ് കുമാർ, രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *