KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ചൈൽഡ് ലൈൻ, ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ യൂണിറ്റ്, കൊയിലാണ്ടി ജെ..സി.ഐ, കൊയിലാണ്ടി പോലീസ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൊയിലാണ്ടി ബസ് സ്റ്റാന്റിൽ നടന്ന ബോധവൽക്കരണ ക്ലാസ് കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ഫസലുൽ ആബിദ് ഉൽഘാടനം ചെയ്തു, ചൈൽഡ് ലൈൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ.മുഹമ്മദ് അഫ്സൽ അദ്ധ്യക്ഷത വഹിച്ചു.

ജെ.സി.ഐ.പ്രസിഡണ്ട് കിരൺകുമാർ, പാരാലീഗൽ വളണ്ടിയർ , വിജയ ലക്ഷ്മി, പ്രവീൺ കുമാർ, ചൈൽഡ് വെൽഫയർ പോലീസ്ഓഫീസർ, പി.രമേശൻ, കെ.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *