KOYILANDY DIARY

The Perfect News Portal

അധ്യാപികയെ വിദ്യാര്‍ഥി കുത്തിപരിക്കേല്‍പ്പിച്ചു

ചണ്ഡീഗഢ‌്: അധ്യാപികയെ വിദ്യാര്‍ഥി ക്ലാസിനിടെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹരിയാനയിലെ സോനിപതില്‍ സ്വകാര്യ സ‌്കൂ‌ളിലാണ‌് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന‌് വിദ്യാര്‍ഥി അധ്യാപികയെ ആക്രമിച്ചത‌്. പരിക്കേറ്റ ഇംഗ്ലീഷ‌് അധ്യാപിക മുകേഷ‌ിനെ കാന്‍പുര്‍ മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേനലവധിക്കുശേഷം സ‌്കൂള്‍ തുറന്ന ദിവസമാണ‌് സംഭവം. സ‌്കൂള്‍ അടയ‌്ക്കുന്നതിന‌ുമുമ്ബേ നല്‍കിയ ഗൃഹപാഠം ചെയ്യാത്ത പ്ലസ‌്‌വണ്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച‌് നിര്‍ത്തിയിരുന്നു. കുട്ടിയോട‌് വിശദീകരണം ചോദിക്കുന്നതിനിടെ ബാഗില്‍നിന്ന‌് മൂര്‍ച്ചയുള്ള ആയുധമെടുത്ത‌് കുത്തുകയായിരുന്നെന്ന‌് അധ്യാപിക പറഞ്ഞു. വയറ്റില്‍ മൂന്ന‌് തവണയാണ‌് കുത്തേറ്റത‌്.

Leave a Reply

Your email address will not be published. Required fields are marked *