KOYILANDY DIARY.COM

The Perfect News Portal

അധ്യാപകന്‍ വിദ്യാര്‍ഥിയുടെ വെടിയേറ്റ് മരിച്ചു

ഡല്‍ഹി: കോളേജിലെ സ്റ്റാഫ് മുറിയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായ രാജേഷ് മാലിക് ആണ് കൊല്ലപ്പെട്ടത്.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് രാജേഷിന് നേരെ വെടിയുതിര്‍ത്തതെന്നാണ് കോളേജ് വൃത്തങ്ങള്‍ പറയുന്നത്. രാജേഷിന് നേരെ നാല് തവണ വെടിവച്ച ഇയാള്‍ തുടര്‍ന്ന് ഓടി രക്ഷപെടുകയായിരുന്നു. രാജേഷ് മാലിക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൃത്യം നടത്താന്‍ വിദ്യാര്‍ഥിയെ പ്രേരിപ്പിച്ചതെന്താണ് എന്നത് സംബന്ധിച്ച്‌ ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!