KOYILANDY DIARY

The Perfect News Portal

അടൂരില്‍ നിന്നും മൂന്ന് നഴ്സിംഗ് വിദ്യാര്‍ഥിനികളെ കാണാതായി

പത്തനംതിട്ട: അടൂരില്‍ നിന്നും മൂന്ന് ആയുര്‍വേദ നഴ്സിംഗ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ നഴ്സിംഗ് കോളജിലെ വിദ്യാര്‍ഥിനികളാണിവര്‍. ഇവരില്‍ ഒരാള്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്. മറ്റ് രണ്ടു പേര്‍ മലയാളികളാണ്.

ഇവരെ കാണാനില്ലെന്ന് കാണിച്ച്‌ ഹോസ്റ്റല്‍ വാര്‍ഡന്‍ പോലീസില്‍ പരാതി നല്‍കി. കാണാതായ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ പെണ്‍കുട്ടികളുടെ ബന്ധുക്കളുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *