KOYILANDY DIARY

The Perfect News Portal

ജാ​തി​യു​ടെ പേ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വി​നെ ത​ല്ലി​ക്കൊ​ന്നു

ത​ച്ച​ന​ല്ലൂ​ര്‍: ജാ​തി​യു​ടെ പേ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വി​നെ ത​ല്ലി​ക്കൊ​ന്നു. ത​ച്ച​ന​ല്ലൂ​രി​നു സ​മീ​പ​ത്തെ ക​രൈ​യി​രി​പ്പി​ലാ​ണു സം​ഭ​വം. ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ ട്ര​ഷ​റ​റും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര​നു​മാ​യ അ​ശോ​ക് എ​ന്ന യു​വാ​വാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മ​റ്റൊ​രു ജാ​തി​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.

രാ​ത്രി പ​തി​നൊ​ന്നോ​ടെ വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കും വ​ഴി​യാ​ണ് സം​ഘം അ​ശോ​കി​നെ ആ​ക്ര​മി​ച്ച​ത്. ഇ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം സ​മീ​പ​ത്തെ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഉ​പേ​ക്ഷി​ച്ചു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രാ​ണ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച അ​ശോ​കി​നെ ക​ണ്ടെ​ത്തി​യ​ത്. പ​ള്ള​ര്‍ ജാ​തി​യി​ല്‍ പെ​ട്ട​താ​ണ് അ​ശോ​ക്. തേ​വ​ര്‍ സ​മു​ദാ​യാം​ഗ​ങ്ങ​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണു പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

താ​ഴ്ന്ന ജാ​തി​ക്കാ​ര്‍​ക്കു വ​ഴി​ന​ട​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി സ​മ​രം സം​ഘ​ടി​പ്പി​ച്ച സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട അ​ശോ​കു​ണ്ടാ​യി​രു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍ സ​ഞ്ച​രി​ക്കു​ന്പോ​ള്‍ തേ​വ​ര്‍ സ​മു​ദാ​യ​ത്തി​ല്‍ പെ​ട്ട​വ​ര്‍ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ന് എ​തി​രേ​യാ​യി​രു​ന്നു സ​മ​രം.

Advertisements

ക​ഴി​ഞ്ഞ ദി​വ​സം പു​ല്ലു​മാ​യി വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ അ​ശോ​കി​ന്‍റെ അ​മ്മ​യെ ഒ​രു സം​ഘം ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ അ​ശോ​ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ശോ​കി​ന്‍റെ കൊ​ല​പാ​ത​കം. ഇ​തേ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ശോ​കി​ന്‍റെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും റോ​ഡ് ഉ​പ​രോ​ധി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *