KOYILANDY DIARY.COM

The Perfect News Portal

പ്ലാസ്റ്റിക് കുപ്പികള്‍ കയറാക്കാം; കണ്ടുപിടിത്തവുമായി ആദിശങ്കരയിലെ വിദ്യാര്‍ഥികള്‍

കാലടി: പ്ലാസ്റ്റിക് കുപ്പികള്‍ കയറാക്കിമാറ്റുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലടി ആദിശങ്കര എന്‍ജിനിയറിങ് കോളേജിലെ നാലാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍. പല കനത്തിലുള്ള കയറുകള്‍ ഇതില്‍ നിര്‍മിക്കാനാകും.

ഓട്ടോമാറ്റിക്കായ യന്ത്രത്തില്‍ കുപ്പിവച്ചാല്‍ അത് കയറായി മാറും. ഒരു ലിറ്ററിന്റെ കുപ്പിയില്‍നിന്ന‌് അഞ്ച‌ു മീറ്റര്‍ നീളത്തിലുള്ള കയര്‍ ഉല്‍പ്പാദിപ്പിക്കാം. കനം യന്ത്രത്തില്‍ സെറ്റ് ചെയ്യാം. ആറുമാസത്തെ യത്നത്തിനൊടുവിലാണ് ഇത‌് പൂര്‍ത്തിയായത‌്. 4000 രൂപയാണ‌് നിര്‍മാണച്ചെലവ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക‌് കുപ്പികള്‍ എങ്ങനെ വീണ്ടും ഉപയോഗപ്പെടുത്താമെന്ന ചിന്തയിലാണ് രൂപകല്‍പ്പന ചെയ്തത്.

മറ്റു കയറുകളേക്കാള്‍ ഇവയ്ക്ക‌് ബലം കൂടുതലുണ്ടെന്ന‌് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. വിലയും കുറവാണ‌്. അരവിന്ദ് രാജ്, അര്‍ജുന്‍ ബാബു, അഭിനവ് വിജയന്‍, കെ ജി ഗൗതം, ബി അഭിലാഷ് എന്നിവരാണ‌് വികസിപ്പിച്ചത‌്. അധ്യാപകരായ വി അനീഷ്, അരുണ്‍ പി ഭാസ്, പ്രൊഫ. കെ കെ എല്‍ദോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!