KOYILANDY DIARY.COM

The Perfect News Portal

തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി

തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് പെരുമ്പാമ്പിൻ്റെ  പിടിയില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്.

പെരുംകുളങ്ങര പത്മാവിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിനടുത്ത് കിക്മ കോളേജ് അങ്കണത്തില്‍ തൊഴിലുറപ്പ് തൊഴിലിന്റെ ഭാഗമായി കാട് വെട്ടിത്തളിക്കുന്നതിനിടെ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.

വനപാലകരെത്തും മുമ്പെ  പത്തടിയിലധികം നീളമുള്ള പാമ്പിനെ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിച്ചു എന്നാല്‍ പാമ്പിൻ്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍ നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടി വിട്ടുപോയതോടെ പാമ്പ് ഇയാളുടെ കഴുത്തില്‍ ചുറ്റുകയായിരുന്നു. ഇയാളുടെ കഴുത്തിന് സാരമായ പരുക്കുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!