KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന

കൊയിലാണ്ടി: ഓണം സ്പെഷ്യൽ സ്വകാഡിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെ വിപണിയിൽ പരിശോധന നടത്തി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞി പറമ്പിലിൻ്റെ നേതൃത്വത്തിലാണ് ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ക്രമക്കേടുകൾ   കണ്ടെത്തിയിട്ടുണ്ട്. പല കടകളിലൂം സ്റ്റോക്ക് ബോർഡും, വിലവിവര പട്ടികയും, പ്രദർശിപ്പിക്കാതെ കച്ചവടം നടത്തുന്നത്.

വ്യാപാരികൾക്ക് ഇവ പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി, ഭക്ഷ്യ സുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ വിജി വിത്സൻ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരായ വി.വി. ഷിബു, കെ. സുരേഷ്, കെ.കെ. ബിജു, കെ. ഷംജിത്ത്, പി.കെ. അബ്ദുൾ നാസർ, ജ്യോതി ബസു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.