KOYILANDY DIARY

The Perfect News Portal

ബാർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: ബാർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. കോടതി ജീവനക്കാരും ക്ലർക്കുമാരും സംയുക്തമായാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. ഓണ സദ്യ, ഓണപ്പാട്ടുകൾ, തിരുവാതിരക്കളി എന്നിവ സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് ടിപി അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി. സത്യൻ അധ്യക്ഷത വഹിച്ചു.
സബ്ബ് ജഡ്ജ് വൈശാഖ്, മുൻസിഫ് മജിസ്ട്രേറ്റ് ആമിനക്കുട്ടി, എ.പി.പി ജവാദ്, അഡ്വ. പി.ടി. ഉമേന്ദ്രൻ, മോഹനൻ, വിനോദ്, ഉഷസ്സ്, സുധ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *