അറബിക് ജൂനിയർ ലാംഗ്വേജ് ടീച്ചർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 25ന്
.
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (അഞ്ചാം എൻ.സി.എ – ഈഴവ/തീയ്യ/ബില്ലവ) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ 522/2025) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒ.ടി.വി. പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 25 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നടക്കും.

കൂടിക്കാഴ്ചയ്ക്കുള്ള പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ലഭിച്ച പ്രവേശന ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം പ്രവേശന ടിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ഓഫീസിലും തീയതിയിലും യഥാസമയം ഹാജരാകണം. ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള വ്യക്തിഗത അറിയിപ്പ് അയയ്ക്കുന്നതല്ല. പരിഷ്കരിച്ച കെ-ഫോം (അനുബന്ധം-28) കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കൂടിക്കാഴ്ചയിൽ ഹാജരാക്കണം. ഫോൺ 0495 2371971



