KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രസംഗം നടത്തിയ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി ഒളിവില്‍

കൊല്ലം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രസംഗം നടത്തിയ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍ ഒളിവില്‍. കഴിഞ്ഞ ഞായറാഴ്ച കൊട്ടാരക്കര പുലമണില്‍ ബിജെപി നടത്തിയ ദേശീയപാത ഉപരോധസമരത്തിലാണ് ആഭാസ പ്രസംഗം നടത്തിയത്.

പി. അയിഷാ പോറ്റി എംഎല്‍എക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, എംഎല്‍എമാരായ യു പ്രതിഭ, വീണ ജോര്‍ജ്, കൊട്ടാരക്കര എസ്‌ഐ മനോജ്, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുമാണ് തെറിവിളി പ്രസംഗം നടത്തിയത്.

ഡിജിപിക്കും കൊട്ടാരക്കര റൂറല്‍ എസ്പിക്കും അയിഷാപോറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം ഇയാള്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസ് എടുത്തിരുന്നു. രാഷ്ട്രീയകക്ഷിഭേദമെന്യേ വിവിധഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ശക്തമായതോടെ സോമന്‍ നാട്ടില്‍നിന്നു മുങ്ങി. സ്ത്രീത്വത്തെ അവഹേളിച്ചതിനും മോശം വാക്കുകള്‍ പൊതുവേദിയില്‍ ഉപയോഗിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസ്.

അശ്ലീല പ്രസംഗം ശീലമാക്കിയ സോമനെതിരെ ബിജെപിയില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ട്. സ്ത്രീകളും കുട്ടികളും കേട്ടുനില്‍ക്കെ പൊതുവേദിയില്‍ നടത്തിയ ഈ പ്രസംഗത്തോടെ ബിജെപിയിലെ പ്രതിഷേധം മറനീക്കി പുറത്തുവന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!