KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ ബസ്സ് പരിശോധന

കൊയിലാണ്ടി: പുതിയ അധ്യയവർഷത്തോടനുബന്ധിച്ച് കൊയിലാണ്ടി ജോ. ആർ.ടി.ഓഫീസ് പരിധിയിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകളുടെ പരിശോധന മെയ് 19ന് ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു ചുവട്ടിലെ ഫിറ്റ്നസ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു. ബാലുശ്ശേരി, അത്തോളി, നടുവണ്ണൂർ, കൊയിലാണ്ടി മേഖലയിലെ വാഹനങ്ങളാണ് പരിശോധിക്കുക.

മെയ് 23. ന് പയ്യോളി, മേപ്പയ്യൂർ, പേരാമ്പ്ര, ഉള്ളിയേരി, പരിധിയിലെ വാഹനങ്ങളും, വാഹനങ്ങളുടെ അസ്സൽ രേഖകളും സഹിതം എത്തണം. ഏപ്രിൽ 1 നു ശേഷം ഫിറ്റ്നസ് ടെസ്റ്റ് നടത്തി പാസായ ബസ്സുകൾ പരിശോധനയ്ക്ക് വരേണ്ടതില്ല. എന്നാൽ ഫിറ്റ്നസ് കാർഡും, ആർ.സി.യും, പരിശോധനാ കേന്ദ്രത്തിൽ കൊണ്ട് വന്ന് ബസ്സിൽ പതിക്കേണ്ട സ്റ്റിക്കറുകൾ കൈപ്പറ്റണം.

19-5-18 മുതൽ 31 വരെ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കാൻ തീരുമാനിച്ച വാഹനങ്ങളും പരിശോധനയ്ക്ക് കൊണ്ടുവരേ തില്ല. ഇതൊടൊപ്പം ഡ്രൈവർക്കുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സും നടത്തുന്നതാണെന്ന് ജോയിന്റ് ആർ.ടി.ഒ.പി.രാജേഷ് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!