KOYILANDY DIARY

The Perfect News Portal

ആദർശ സംസ്കൃത വിദ്യാപീഠം: അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി ആദർശ സംസ്കൃത വിദ്യാപീംത്തിൽ പ്രാക് ശാസ്ത്രി പ്ലസ് ടു  ശാസ്ത്രി ( ബി.എ.) ആചാര്യ (എം.എ.) എന്നി കോഴ്സുകൾ നടത്തുന്നു. സാഹിത്യം, വേദാന്തം, എന്നീ ശാസ്ത്രങ്ങൾ സ്പെഷലായി ബി.എ.എം.എ. ബിരുദങ്ങൾ നേടാനുള്ള അവസരമുണ്ട്. പത്താം ക്ലാസ് പാസ്സായ വിദ്യാർത്ഥികൾക്കാണ് പ്രാക് ശാസ്ത്രി കോഴ്സിസിൽ ചേർന്ന് പഠിക്കുവാനുള്ള അവസരം. രണ്ട് വർഷത്തെ പ്രാക് ശാസ്ത്രി കോഴ്സ് പാസ്സായാൽ യു.പി.സ്കൂൾ അധ്യാപകനാകാനുള്ള യോഗ്യതയായി. ശാസ്ത്രി കോഴ്സും ബി.എഡും പാസായാൽ ഹൈ സ്കൂളിൽ സംസ്കൃതാധ്യാപകനാകാൻ അവസരമുണ്ട്. ആചാര്യ എം.എ.യും, ബി.എഡും കഴിഞ്ഞാൽ പ്ലസ്ടു അധ്യാപകനാകാനും അവസരമുണ്ട്.

70 മാർക്ക് നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം പ്രാക് ശാസ്ത്രി പ്ലസ് ടു .7000, ബി.എ.8000, ആചാര്യ എം.എ.10000 എന്ന രീതിയിൽ സ്കോളർഷിപ്പ് ലഭിക്കും, കൂടാതെ മറ്റ് നിയമപരമായ ഗവ. ആനുകൂല്യങ്ങളും ലഭിക്കും. ഡീംഡ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടുകൂടി എല്ലാ കോഴ്സുസുകളും കേരള പി.എസ് പി യും, കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും അംഗീകരിച്ചിട്ടുണ്ട്. 2001 8. – 19 അധ്യയന വർഷത്തേക്കുള്ള പ്രാക് ശാസ്ത്രി പ്ലസ് ടു ശാസ്ത്രി ( ബി.എ) കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം വിദ്യാപീഠം ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക്‌ 9446580 875,0496262642 250. എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *