KOYILANDY DIARY.COM

The Perfect News Portal

സിപിഐ എം നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മാനന്തവാടി: സിപിഐ എം മുന്‍ ലോക്കല്‍ സെക്രട്ടറി കെ സി മണി(44) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അപ്പപ്പാറ മരിയ വിന്റര്‍ ഗാര്‍ഡനിലെ നൈറ്റ് വാച്ചറായിരുന്ന മണി രാവിലെ 6 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി പാന്റ് എന്റര്‍പ്രൈസസിനകത്ത് വച്ചാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്. കാട്ടാന മണിയെ അടിച്ച്‌ വീഴ്ത്തി ആക്രമിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ പാന്റ് എന്‍റര്‍ പ്രൈസസിലെ ജീവനക്കാരന്‍ പ്രദേശവാസികളെ വിളിച്ച്‌ കൂട്ടി ചെന്ന് നോക്കുമ്ബോളാണ് പരിക്കേറ്റ നിലയില്‍ മണിയെ കണ്ടത്.അപ്പപ്പറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കയറി, അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് വരും വഴി മരണപ്പെടുകയായിരുന്നു.

ആക്കൊല്ലി പുതിയ കോവിലകം മരിയ വിന്റര്‍ഗാര്‍ഡന്‍ 23 വര്‍ഷമായി വാച്ചറായിരുന്നു. ചങ്കുമൂല സാരംഗ് നിവാസില്‍ ചാമിയാര്‍ ന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ. അനിത. മക്കള്‍. സാരംഗ്, സായുജ് .സഹോദരങ്ങള്‍: സിദ്ധു സുനില്‍, അംബുജാക്ഷി, സുമിത്ര, സരിത.

അപ്പപ്പാറ ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് വരും വഴി മരണപ്പെടുകയായിരുന്നു. ഡിവൈ എഫ് ഐ തിരുനെല്ലി മേഖല സെക്രട്ടറിയും മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു. സി പി ഐ എം തിരുനെല്ലി ലോക്കല്‍ സെക്രട്ടറിയായിരുന്ന ഇദ്ധേഹം നിലവില്‍ സി പി ഐ എം തിരുനെല്ലി ലോക്കല്‍ കമ്മിറ്റി അംഗവും അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്‍റുമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!