KOYILANDY DIARY.COM

The Perfect News Portal

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമ മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നിരോധിച്ചു

ഭോപ്പാല്‍> സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമ മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യ മന്ത്രി ശിവരാജ് ചൌഹാന്‍ അറിയിച്ചു.രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും സിനിമക്കെതിരെ വന്‍ പ്രതിഷേധമുണ്ട്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചരിത്രം അട്ടിമറിക്കുന്ന സിനിമ പുറത്തിറങ്ങുന്നത് തടയണം എന്നാവശ്യപ്പെട്ട് ക്ഷത്രിയ രാജ്പുത് വംശങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. അലാവുദ്ദീന്‍ ഖില്ജിയും റാണി പത്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് വാദം.

സഞ്ചയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.ബന്‍സാലിയെയും പത്മാവതിയുടെ വേഷം അഭിനയിച്ച ദീപികയെയും വധിക്കുന്നവര്‍ക്ക് അഞ്ചുകോടി ഇനാം പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ റിലിസിങ് തിയതി മാറ്റിയിരുന്നു. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിന് പ്രദള്‍ശനാനുമതി നല്‍കിയിട്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!