KOYILANDY DIARY

The Perfect News Portal

പട്ടം തിയ്യേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ യൂ.പി സ്കൂളും, പുക്കാട് കലാലയവുമായി  ചേർന്ന് പട്ടം തിയ്യേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മഹാമാരി കാലത്ത് കുട്ടികളിൽ സ്വാന്ത്വനവും സന്തോഷവും ക്രിയാത്മകതയും ഉറപ്പു വരുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ പ്രേമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ക്യാമ്പിൽ പി.ടി. എ പ്രസിഡണ്ട് ശിവദാസ് കുനിക്കണ്ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എ.ഇ.ഒ. പി.പി. സുധ, സബിതാ ശേഖർ, ഷാജി എൻ ബൽറാം, വി.എച്ച്. ഹാരിഷ്, കവിത ഡി.എസ്. എന്നിവർ സംസാരിച്ചു. നാടക സംവിധായകൻ മനോജ് നാരായണൻ ഓൺലൈൻ ക്യാമ്പ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *