KOYILANDY DIARY

The Perfect News Portal

കർഷക പ്രക്ഷോഭത്തിന് ജനപിന്തുണ അഭ്യർത്ഥിച്ച് കർഷകസംഘം കൊയിലാണ്ടി ഏരിയാ കൺവൻഷൻ

ഡൽഹി പ്രക്ഷോഭത്തിന് മുഴുവൻ ജനങ്ങളും പിന്തുണക്കണമെന്ന്  കേരള കർഷകസംഘം  കൊയിലാണ്ടി ഏരിയാ കൺവൻഷൻ ആഹ്വാനം ചെയ്തു. ഒക്ടോബർ 26 ന് പഞ്ചായത്ത്/ നഗരസഭ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ് വിജയിപ്പിക്കാനും തീരുമാനിച്ചു. കൺവൻഷൻ ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.ഷിജു, എം.എം. രവീന്ദ്രൻ  എന്നിവർ സംസാരിച്ചു. കൊയിലാണ്ടി  നഗരത്തിൽ  ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *