നവവധുവിനെ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്തി
ബംഗലൂരു: നവവധുവിനെ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്തി. ദീപ (19) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഭർത്താവ് ദിലീപ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം കിണറ്റിൽ തള്ളിയിടുകയായിരുന്നു. കര്‍ണ്ണാടകയിലെ ബിദര്‍ ജില്ലയിലെ തണ്ഡയിൽ നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു.
ഒരാഴ്ച മുന്‍പാണ് ദിലീപ് ദീപയെ വിവാഹം കഴിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത ദീപയെ സഹോദരന് വലിയതോതില്‍ സ്ത്രീധനം നല്‍കിയാണ് ദിലീപിന് വിവാഹം കഴിച്ച് നല്‍കിയത്. ദീപയുടെ കൊലപാതകത്തില്‍ ദിലീപിന്റെ മാതാവ് ശൂലഭായിക്കും, പിതാവ് സോമല്ലയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
വിവാഹത്തിന് ശേഷം വീട്ടില്‍ എത്തിയ ഭാര്യ നിരന്തരം ഫോണില്‍ സംസാരിക്കുന്നതാണ് ദിലീപില്‍ സംശയമുണ്ടാക്കിയത്. അതേസമയം തന്റെ ബാല്യകാല സുഹൃത്തായ അമ്മാവന്റെ മകനോടായിരുന്നു ദീപ സംസാരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത് വിശദീകരിക്കാന്‍ ദീപ ശ്രമിച്ചെങ്കിലും കേൾക്കാതെ പ്രതി കൊലപാതകം നടപ്പിലാക്കുകയുമായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.