കോഴിപ്പുറം, പള്ളിക്കരഭാഗങ്ങളില് വ്യാപകമോഷണം
തിക്കോടി: കോഴിപ്പുറം, പള്ളിക്കരഭാഗങ്ങളില് ഞായറാഴ്ച പുലര്‍ച്ചെ വ്യാപകമോഷണം. ഈ പ്രദേശത്തെ ഏഴുവീടുകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ഷാദിമയില് ഷെരീഫ്, തെക്കേകുറ്റി രാഘവന്, തേവര്‍കണ്ടി ദാമോദരന്‍, തയ്യില്‍ ദിനേശന്, പോണേരി ഫിര്‍ദൗസില്‍ ഹംസഹാജി, നായങ്കണ്ടത്തില് ഉമ്മര്‍, എടക്കോടന്റവിട ഗീത എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഷെരീഫിന്റെ വീട്ടില്‍നിന്നും അഞ്ചുപവന്റെ വള, മോതിരം, ലോക്കറ്റ് എന്നിവയും ഒരു മൊബൈല്‍ഫോണും കൊണ്ടുപോയി.
ഇതിനിടെ പെട്ടികള്‍ വീടിന്റെ പിന്‍ഭാഗത്ത് ഉപേക്ഷിച്ചു. തെക്കെ കുറ്റിരാഘവന്റെ വീട്ടില്‍നിന്നും എണ്ണൂറുരൂപ നഷ്ടപ്പെട്ടു. മറ്റുവീടുകളില്‍ വാതില്‍ പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. ദിനേശന്റെ വീട്ടിലെ തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. സംഘമായിട്ടാണ് മോഷ്ടാക്കള്‍ മോഷ്ടാക്കള്‍ എത്തിയതെന്നു കരുതുന്നു. പയ്യോളി, കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.