KOYILANDY DIARY.COM

The Perfect News Portal

ഉത്തർപ്രദേശ് സർക്കാറിന് ഓക്‌സിജൻ സിലിണ്ടറിനുളള പണം അയച്ച് കൊയിലാണ്ടിയിലെ എസ്.എഫ്.ഐ പ്രവർത്തകർ

കൊയിലാണ്ടി: പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 75ൽ അധികം പിഞ്ചു കുഞ്ഞുങ്ങളാണ് ഓക്‌സിജൻ സിലിണ്ടറിന് പണം അടക്കാത്തതിന്റെ പേരിൽ ശ്വാസംമുട്ടി മരിച്ചത്.

കൊയിലാണ്ടി ആർട്‌സ് കോളേജ് യൂണിറ്റിലെ എസ്.എഫ്.ഐ പ്രവർത്തകർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ ഓക്‌സിജൻ സിലിണ്ടറിനുളള പണം അയച്ച്‌കൊണ്ട് ശക്തമായി പ്രതിഷേധിച്ചു.

എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി രാഹുൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഏരിയ സെക്രട്ടറി റിബിൻകൃഷ്ണ, സായൂജ്, നവീൻ, രജീഷ് എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!