KOYILANDY DIARY.COM

The Perfect News Portal

അച്ഛനെ മകന്‍ കുത്തിക്കൊന്നു

കോയമ്പത്തൂർ: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂരിലാണ് സംഭവം. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ കെ. സെല്‍വരാജനെയാണ് മകന്‍ 27 വയസ്സുകാരനായ ദീപസ്വരൂപ് കുത്തിക്കൊന്നത്.

കഴിഞ്ഞ ദിവസം ദീപ സ്വരൂപിന്റെ മാതാവ് അമേരിക്കയിേേലക്ക് പോയതിനെ തുടര്‍ന്ന് വീട്ടില്‍ ഇരുവരും മാത്രമെ ഉണ്ടായിരുന്നുള്ളു. സെല്‍വരാജ് മദ്യപിച്ച്‌ എത്തി മകനുമായി വഴക്കായി. തുടര്‍ന്ന് രാത്രി ഇയാള്‍ മദ്യ ലഹരിയില്‍ മകന്റെ മുഖത്ത് മൂത്രമൊഴിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് അച്ഛനുമായി ദീപസ്വരൂപ് വഴക്കിട്ടു. വഴക്ക്മൂത്ത് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആര്‍.എസ്. പുരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!