KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ സീബ്ര ലൈനുകൾ പുനസ്ഥാപിക്കണം

കൊയിലാണ്ടി നഗരത്തിലെയും സമീപപ്രദേശങ്ങളിലേയും പ്രധാന റോഡുകളുടെയും സീബ്ര ലൈനുകൾ ജനങ്ങൾക്കും വാഹനത്തിലെ ഡ്രൈവർമാർക്കും ശ്രദ്ധിക്കാൻ കഴിയുന്ന രീതിയിൽ പുനസ്ഥാപിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. നിത്യേന ആയിരകണക്കിന് ആളുകൾ റോഡ് മുറിച്ച് കടക്കുന്ന ബസ് സ്റ്റാന്റ് പരിസരത്തും താലൂക്ക് ഹോസ്പിറ്റൽ പരിസരത്തുമുള്ള സീബ്ര ലൈനുകൾ ഡ്രൈവർമാരുടെ ശ്രദ്ധിയിൽ പെടുന്ന രീതിയിൽ അല്ല നിലവിൽ ഉള്ളത്. ഇത് കാൽനടയാത്രക്കാരെ അപകടത്തിലേക്ക് തള്ളിവിടുകയാണ്.
നിരവധി തവണ NHA ഉദ്യോഗസ്ഥൻമാരുമായി ഈ വിഷയം ചർച്ച ചെയ്തെങ്കിലും യാതൊരു നടപടിയും എടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്ന് ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ആരോപിച്ചു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ, ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ എവി നിധിൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, വി.കെ മുകുന്ദൻ, മാധവൻ ഒ, രവി വല്ലത്ത് എന്നിവർ സംസാരിച്ചു.
Advertisements