KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ഈസ്റ്റ് എൽ.പി സ്കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവർത്തി ആരംഭിച്ചു

മേപ്പയ്യൂർ ഈസ്റ്റ് എൽ.പി സ്കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവർത്തി ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്തു. ആറ് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടത്തിനാണ് തറക്കല്ലിട്ടത്. ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയൻ, വി. പി. ശ്രീജ, നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം പി. പി. അബ്ദുൽ സലാം, ആർ. വി. അബ്ദുള്ള, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, കെ. എം. രവീന്ദ്രൻ, മാരാത്ത് മനോഹരൻ, പി. കെ. ശങ്കരൻ, വിനോദൻ കെ. എം, അനീഷ് പി. കെ, പി. ടി. എ പ്രസിഡണ്ട് ബിനില. എം,  പി. ടി. എ ചെയർപേഴ്സൺ ടി. പി. രാജൻ, മുൻ എച്ച്. എം. ഒ. എം. രാജൻ, മാനേജർ ടി. പി. ശ്രീധരൻ നായർ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. പി. ബീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ പുനത്തിൽ നന്ദിയും പറഞ്ഞു.