KOYILANDY DIARY.COM

The Perfect News Portal

സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം: രക്ഷിതാക്കള്‍ക്ക് സ്കൂൾ ബസിൻ്റെ റൂട്ടും സമയവും കൃത്യമായി അറിയുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് വിദ്യാവാഹിനി ആപ്പ്. ഇതുവരെ നൂറില്‍ താഴെ സ്‌കൂളുകളും അഞ്ഞൂറില്‍ താഴെ ബസുകളും മാത്രമാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. മോട്ടോര്‍ വാഹനവകുപ്പിൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 31000 സ്‌കൂള്‍ ബസുകളുണ്ട്.

എല്ലാ സ്‌കൂള്‍ ബസുകളിലും ജി.പി.എസ് ഉണ്ടെങ്കിലും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതിൻ്റെ പ്രയോജനം ലഭിക്കുന്നില്ല. അടുത്ത അധ്യയന വര്‍ഷത്തിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

Share news
error: Content is protected !!