KOYILANDY DIARY

The Perfect News Portal

ലോക വനിതാ ദിനത്തിൽ മുത്തശ്ശിമാരെ ആദരിച്ചു

ലോക വനിതാ ദിനത്തിൽ മുത്തശ്ശിമാരെ ആദരിച്ചു: കീഴരിയൂർ 12-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗ്രാമോത്സവത്തോടനുബന്ധിച്ച് ലോക വനിതാ ദിനത്തിൽ 85 വയസ്സു കഴിഞ്ഞവരെ ആദരിച്ചു.
വല്ലിപ്പടിക്കൽ നാരായണി അമ്മ, കോവുക്കറക്കണ്ടി ആയിഷ, പുള്ള്യോത്ത് പാത്തുമ്മ, ഉണിക്യാംകണ്ടി ചിരുത എന്നിവരെ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രസന്ന എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ മാലത്ത് സുരേഷ്, വികസന സമിതി കൺവീനർ കെ സി രാജൻ, പി രാജലക്ഷ്മി, ശാരദ ടീച്ചർ എന്നിവർ പങ്കെടുത്തു.
Advertisements