KOYILANDY DIARY

The Perfect News Portal

ജനങ്ങളുടെ പിന്തുണയുള്ള കാലത്തോളം മേയറായി തുടരും: ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: മേയര്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ജനങ്ങളുടെ പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരും. ജെബി മേത്തര്‍ക്കെതിരെ നിയമനടപടി ആലോചനയിലെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമരവും പ്രതിഷേധവും തുടരട്ടെയെന്നും സമരത്തില്‍ ആള് കുറയുന്നുവെന്നും മേയര്‍ പറഞ്ഞു. സമരക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. കോടതി നടപടി സ്വാഗതം ചെയ്യുന്നതായും കോടതി പറയുന്ന ഏത് അന്വേഷണത്തിനും തയ്യാറെന്നും മേയര്‍  പറഞ്ഞു.

വ്യാജ കത്ത് വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു-മേയര്‍ പറഞ്ഞു.

Advertisements