KOYILANDY DIARY

The Perfect News Portal

കളരി പരിശീലനം ആരംഭിച്ചു

കളിക്കണ്ട ഇനി ഒരു കൈനോക്കാൻ ഞങ്ങളും തയ്യാറാണ്.. കേട്ടോളൂ ഉണ്ണിയാർച്ചയുടെ പിന്മുറക്കാരാണ്.. പൂക്കാട് : തിരുവങ്ങൂർ യുപി സ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം തീർക്കുക  എന്ന ഉദേശത്തോടു കൂടിയുള്ള കളരി അഭ്യാസ പരിശീലനം ആരംഭിച്ചു. ഉണ്ണിയാർച്ച എന്ന പേരിൽ ആരംഭിച്ച പരിശീലനം പിടിഎ അംഗം ഷറിൻ വെറ്റിലപ്പാറ  ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എ ആർ ഷമീർ അധ്യക്ഷത വഹിച്ചു. ഒ വി ഉണ്ണികൃഷ്ണൻ ഗുരിക്കൾ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വി എച്ച് ഹാരിഷ് സ്വാഗതവും എം വി ഷർമിള നന്ദിയും പറഞ്ഞു.