KOYILANDY DIARY

The Perfect News Portal

12 കാരന് ലൈംഗിക പീഡനം: പള്ളി മുക്രിക്ക് 15 വർഷം കഠിന തടവും പിഴയും

പന്ത്രണ്ടു വയസ്സുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച പള്ളിമുക്രിക്കു പതിനഞ്ചു വർഷം കഠിന തടവും രണ്ടുലക്ഷത്തി അൻപതിനായിരം രൂപ പിഴയും. ഉണ്ണികുളം സ്വദേശി എം എം പറമ്പ്, വിളഞ്ഞിപിലാൻ വീട്ടിൽ, വി പി ഉസ്‌താദ്‌ എന്ന അബൂബക്കർ വി.പി (53)യെ ആണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
പോക്സോ നിയമപ്രകാരവും, ശിക്ഷ വിധിച്ചത്.
2019 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പള്ളിമുക്രി ആയി ജോലി ചെയ്തിരുന്ന പള്ളിയിൽ നടക്കുന്ന മതപഠന ക്ലാസി ൽ രാത്രി താമസിച്ചു പഠിച്ചിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയ്യിരുന്നു, കുട്ടി പിന്നീട് സ്ഥാപനത്തിൽ വന്ന ചൈൽഡ് ലൈൻ പ്രവർത്തകരോട് പീഡന വിവരം വെളിപ്പെടുത്തുക ആയിരുന്നു.
കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണൻ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി