വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മണ്ണ് ദിനാചരണം നടത്തി

ലോക മണ്ണ് ദിനം ആചരിച്ചു. ചിങ്ങപുരം: ലോക മണ്ണ് ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മണ്ണ് ദിനാചരണം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ആയിശ റിഫ അധ്യക്ഷയായി. പരിസ്ഥിതി ക്ലബ്ബ് ലീഡർ വി.സിയോന മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ,റിൻഷ രാജേഷ്, സി. ഖൈറുന്നിസാബി എന്നിവർ പ്രസംഗിച്ചു.
