KOYILANDY DIARY

The Perfect News Portal

വന്ദേ ഭാരത് എക്‌സ്‌പ്രസ് കോച്ചുകൾ ചോർന്നൊലിക്കുന്നു

കണ്ണൂർ: കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്‌ത വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ചോർച്ച. ചൊവ്വാഴ്‌ച‌ ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്. പുലർച്ചെ പെയ്‌ത മഴയിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ രണ്ടു കോച്ചുകൾ പൂർണമായും ചോർന്നൊലിച്ചു. നിർമ്മാണത്തിലെ അപാകത ഗുരുതരമാണെന്നും അറ്റകുറ്റപണി അടിയന്തരമായി നടന്നുവരികയാണെന്നും അധികൃതർ.