കണ്ണൂരിൽ വിവിധ സർക്കാർ തസ്തികകളിൽ ഒഴിവുകൾ
.
സർക്കാർ ജോലിയാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ നിങ്ങൾക്കായിതാ നിരവധി അവസരങ്ങൾ. കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കണ്ണൂർ കേന്ദ്രം, വയനാട് മാനന്തവാടി ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതന/താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് മുൻപ് മെയ് 29-ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ അഭിമുഖം മാറ്റിവെച്ചതനുസരിച്ച് ജൂൺ 30-ന് നടത്തുന്നതാണ്. ക്ലർക്ക്, കുക്ക്, ഫുൾ ടൈം സ്വീപ്പർ, സെക്യൂരിറ്റി, ഫീമെയിൽ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് ആയിരിക്കും നിയമനം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 24ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജൂൺ 30ന് രാവിലെ 10 മണിക്ക് ആയിരിക്കും അഭിമുഖം നടക്കുക. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: അപേക്ഷ നൽകിയവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂൺ 30ന് രാവിലെ നേരിട്ട് ഹാജരാകണം.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കണ്ണൂർ പിണറായിൽ പ്രവർത്തിക്കുന്ന ശിശുപരിചരണ കേന്ദ്രത്തിലേക്ക് കെയർടേക്കേഴ്സിന്റെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി പാസ്സായിരിക്കണം. കുട്ടികളുടെ പരിചരണ രംഗത്ത് പ്രവൃത്തി പരിചയം നിർബന്ധമാണ്. 28 മുതൽ 42 വയസ്സ് വരെയാണ് പ്രായപരിധി. 2026 ജൂൺ 26ന് രാവിലെ 10 മണിക്ക് ആണ് അഭിമുഖം നടക്കുക. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ഒപ്പം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം.



