KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിര സന്ദേശവുമായി അൾട്രാഹിൽ റൺ

ലഹരിക്കെതിര സന്ദേശവുമായി അൾട്രാഹിൽ റൺ. ബാലുശേരി: കാണികൾക്ക്‌ ആവേശമായി കാലിക്കറ്റ് റോയൽ റണ്ണേഴ്സ് ക്ലബ്‌ സംഘടിപ്പിച്ച വയലട അൾട്രാഹിൽ റൺ. പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് റൺ ഫ്ലാഗ് ഓഫ് ചെയ്തു. 117 പേർ പങ്കെടുത്തു.
ബാലുശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറിയിൽ സ്കൂളിൽ നിന്ന് തുടങ്ങിയ റൺ പനങ്ങാട്‌ നോർത്ത്, വാഴോറമല, കണ്ണാടിപ്പൊയിൽ, കുന്നിക്കൂട്ടം, നമ്പികുളം, തോരാട്, താക്കോലായി, വയലട, കോട്ടക്കുന്ന്, പൂവത്തുംചോല, മണിച്ചേരി വഴി തിരികെ ഗേൾസ് ഹയർസെക്കൻഡറിയിൽ സമാപിച്ചു. 25 കിലോമീറ്റർ ഹിൽ പോയൻ്റായ വയലട മുള്ളൻ പാറയിലെത്തി കെ. എം. സച്ചിൻദേവ് എം.എൽ.എ മെഡലുകൾ വിതരണംചെയ്തു.
Advertisements