KOYILANDY DIARY

The Perfect News Portal

കരിയില കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്നു വീട്ടമ്മക്ക് ദാരുണാന്ത്യം

കരിയില കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്നു വീട്ടമ്മക്ക് ദാരുണാന്ത്യം. കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ പൊന്നമ്മയാണ് മരിച്ചത് . 60 വയസായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീ കൊട്ടിയൂർ വനത്തിലേക്ക് പടർന്നെങ്കിലും ഫയർ ഫോഴ്സ് എത്തി അണക്കുകയായിരുന്നു.