KOYILANDY DIARY.COM

The Perfect News Portal

ചേലിയ കഥകളി വിദ്യാലയത്തിൽ ദ്വിവത്സര കഥകളി പരിശീലന പരിപാടിക്ക് തുടക്കമായി

ചേമഞ്ചേരി: കഥകളി പഠനത്തിന് അരങ്ങുണർന്നു. ദ്വിവത്സര കഥകളി പരിശീലന പരിപാടിക്ക് തുടക്കമായി. കേന്ദ്ര  സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ചേലിയ കഥകളി വിദ്യാലയത്തിൽ നടന്നു വരുന്ന കഥകളി പരിശീലന പരിപാടിക്ക് തുടക്കമായി. സൗജന്യ ദ്വിവത്സര കഥകളി പരിശീലന കോഴ്സിന്റെ പതിനഞ്ചാമത് ബാച്ചാണ് ഇന്ന് ആരംഭം കുറിച്ചത്.
പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ സുവീരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
.
.
സിനിമ, നാടകം തുടങ്ങി ഒരു പാട് ദൃശ്യ വിനോദങ്ങൾ ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന കലാ രൂപമാണ് കഥകളി. എല്ലാ അർത്ഥത്തിലും സമഗ്രവും സമ്പൂർണ്ണവുമാണ് കഥകളി എന്ന കലാരൂപം. ഉത്തര മലബാറിൽ ഈ കലാ രൂപത്തിന്റെ പരിപോഷണത്തിനായി പത്മശ്രീ ഗുരു ചേമഞ്ചേരി വഹിച്ച പങ്ക് എന്നും അനുസ്മരിക്കപ്പെടും.
അദ്ദേഹം അഭിപ്രായപ്പെട്ടു. കഥകളി വേഷം, ചെണ്ട, കഥകളി സംഗീതം, മദ്ദളം, ചുട്ടി എന്നീ വിഭാഗങ്ങളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്നത്.
.
.
6 മാസം നീണ്ടു നിൽക്കുന്ന നാലു സെമസ്റ്ററുകളിലായാണ് കോഴ്സ് സിലബസ്സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തുടർ പഠനത്തിനും കഥകളി വിദ്യാലയത്തിൽ സൗകര്യം ലഭിക്കുന്നു. കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രശോഭ് ജി, സന്തോഷ് സത്ഗമയ, കലാമണ്ഡലം പ്രേംകുമാർ, കലാനിലയം പത്‌മനാഭൻ കലാനിലയം ഹരി, PTA പ്രസിഡൻ്റ് രതീഷ് എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!