യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
.
ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്കുള്ള ബ്ലോക്ക് തല പരിശീലനം കൊല്ലം കൊടക്കാട്ട് മുറിയിൽ വച്ച് സംഘടിപ്പിച്ചു. ക്യാമ്പ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി ബബീഷ് ഉദ്ഘാടനം ചെയ്തു. മുൻ ഫയർഫോഴ്സ് ഓഫീസർ സിപി ആനന്ദൻ, നിതിൻ ലാൽ, അഖിൽ ഷാജ്, നിതിൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ബിജോയ് സി സ്വാഗതം പരഞ്ഞു. പ്രസിഡണ്ട് ടി കെ പ്രദീപ് ട്രഷറർ ആർ ബി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.



