KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർ എ.വി. ശശികുമാർ വിരമിച്ചു

.
കോഴിക്കോട്: ജില്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർ എ.വി. ശശി കുമാർ സ‍വ്വീസില്‍ നിന്ന് വിരമിച്ചു. സംസ്ഥാന തലത്തിൽ രണ്ടാം റാങ്കോടെ, കേരള സർക്കാരിൻ്റെ സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടറായി നേരിട്ട് ജോലിയിൽ പ്രവേശിച്ച ശശികുമാർ, ജനറൽ/ ഓഡിറ്റ് വിഭാഗങ്ങളിൽ, ലോക പ്രശസ്‌തമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സംഘത്തിൻ്റെ സീനിയർ കൺകറൻ്റ് ആഡിറ്റർ, ദേശീയ ശ്രദ്ധ നേടിയ കാലിക്കറ്റ് സിറ്റി സർവീസ് ബാങ്കിൻ്റെ അസിസ്റ്റൻ്റ് രജിസ്ട്രാർ/ സ്പെഷൽ സെയിൽ ഓഫീസർ, കേരള സംസ്ഥാന സഹകരണ ട്രിബ്യൂണൽ സെക്രട്ടറി, കോഴിക്കോട് കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെൻ്റർ പ്രിൻസിപ്പൽ, പ്രശസ്ത സംസ്ഥാന തല അപ്പക്സ് സ്ഥാപനമായ കൺസ്യൂമർ ഫെഡ് – ആഡിറ്റ് ജോയിൻ്റ് ഡയറക്ടർ തുടങ്ങി വിവിധ പദവികളിൽ സേവനമനുഷ്ടിച്ചു.
.
.
സാംസ്‌കാരിക രംഗത്തും, ശ്രദ്ധേയനായ ഇദ്ദേഹം, സഹകരണ സംബന്ധമായ മികച്ച ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുകയും, നിരവധി സംഗീത ആൽബങ്ങൾക്കായി, ആലാപനവും ഗാനരചനയും, സംഗീത സംവിധാനവും നിർവഹിക്കുകയും, ഡോക്യുമെൻ്ററികൾ, സംവിധാനം ചെയ്യുകയും, പുസ്തകങ്ങൾ രചിക്കുകയും, വിവിധ ചാനലുകൾക്കായി സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആകാശവാണിയുടെ കാഷ്വൽ അനൗൺസർ കൂടിയാണ് ശശികുമാര്‍.
Share news
error: Content is protected !!