KOYILANDY DIARY

The Perfect News Portal

തൃശൂർ തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

തൃശൂർ: തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ: പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ഷാജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി(11), ബസ് യാത്രക്കാരനായ കാക്കശ്ശേരി സ്വദേശി സത്യൻ എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെയായിരുന്നു അപകടം.

കാർ യാത്രക്കാരാണ് മരിച്ചത്. തളിക്കുളം കൊപ്രക്കളത്ത് ആണ് അപകടം. കാർ ദിശ തെറ്റി കയറി ബസിൽ ഇടിക്കുകയായിരുന്നു. ഗുരുവായൂരിലേക്ക് തൊഴാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്. രക്ഷാ പ്രവർത്തനത്തിനിടയിൽ മാല മോഷ്‌ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി.