KOYILANDY DIARY

The Perfect News Portal

കൂറ്റനാട് സ്വദേശികളിൽനിന്ന് പണം കവർന്ന കേസിൽ രണ്ട് ആർഎസ്എസുകാർകൂടി അറസ്റ്റിൽ

 കോയമ്പത്തൂരിൽ സ്വർണാഭരണം വിറ്റുമടങ്ങിയ കൂറ്റനാട് സ്വദേശികളിൽനിന്ന് പണം കവർന്ന കേസിൽ രണ്ട് ആർഎസ്എസുകാർകൂടി അറസ്റ്റിൽ. മേനോൻപാറ ആർഎസ്എസ് മണ്ഡലം കാര്യവാഹക് പ്രമോദ് (32), ആർഎസ്എസ് പ്രവർത്തകൻ സുനിൽ (38) എന്നിവരെയാണ് ചാവടി പൊലീസ് അറസ്റ്റ്‌ ചെയ്‌തത്. സംഭവത്തിൽ പങ്കാളിയായ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് എസ്ഐ ഉദയചന്ദ്രൻ പറഞ്ഞു. പിടിയിലായവരെ റിമാൻഡ് ചെയ്‌തു.
കേസിൽ നാല് പ്രതികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആർഎസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ് അഭിനേഷ്, ആർഎസ്എസ് ശാഖാ മുഖ്യശിക്ഷക് രഞ്ജിത്ത്, ആർഎസ്എസ് മുൻ മണ്ഡൽ ശാരീരിക് പ്രമുഖ് മിഥുൻ, രഞ്ജിത്കുമാർ എന്നിവരാണ് മുമ്പ്‌ പൊലീസിന്റെ പിടിയിലായത്. കൂറ്റനാട് സ്വദേശികളായ ഭരത്, ബന്ധു രോഹിത് എന്നിവരിൽനിന്ന് 43.5 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.
Advertisements
റിമാൻഡിലായവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ ​ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം നീളും. പണവുമായി വരുന്നുണ്ടെന്ന വിവരം കൈമാറിയത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.