KOYILANDY DIARY

The Perfect News Portal

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്ര, കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടും: ഗതാഗത മന്ത്രി

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്ര, കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടും: ഗതാഗത മന്ത്രി. ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാമെന്നും സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്നതല്ലെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിനു മാത്രമായി ഒന്നും ചെയ്യാനാകില്ല. ഉയര്‍ന്ന് വന്ന ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും മോട്ടോർ വാഹന നിയമ ഭേദഗതി വരുത്താനവശ്യപെടുമെന്നും മന്ത്രി വ്യക്തമാക്കി.